ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ എംജിഎംആശുപത്രി

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ എംജിഎംആശുപത്രി . എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്നമില്ല, കൊവിഡ് നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വിശദമാക്കി.

Advertisment

publive-image

ഈ മാസം അഞ്ചിന് കൊവിഡ് ബാധയെത്തുടര്‍ന്നാണ് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നാലെ ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ എസ് പി ബാലസുബ്രഹ്മണ്യം തന്നെ പുറത്തുവിട്ടിരുന്നു. തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

sp health report fake
Advertisment