Advertisment

തുടർച്ചയായി 300 ദിവസം സന്ദേശമയച്ചു ആരാധകൻ; ഞെട്ടിച്ചു കൊണ്ട് ആരാധകന് സമ്മാനം നൽകി യുനൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്

author-image
Gaana
New Update

ഫുട്ബോൾ താരങ്ങൾക്ക് ആരാധകർ പതിവാണ്. എന്നാൽ ദിവസവും പ്രോത്സാഹനവുമായി ഒരു ആരാധകന്റെ സന്ദേശം എത്തിയാലോ? തികച്ചും ആത്മവിശ്വാസം നൽകുന്ന ഒന്ന് തന്നെയായിരിക്കും അത്.

Advertisment

publive-image

​പ്രിമിയർ ലീഗിലെ മുൻനിര ക്ലബായ മാഞ്ചസ്റ്റർ ​യുനൈറ്റഡ് മധ്യനിര എഞ്ചിനായ ബ്രൂണോ ഫെർണാണ്ടസിനാണ് ഈ അനുഭവം ഉണ്ടായത്. തുടർച്ചയായി എല്ലാ ദിവസവും വലിയ വാക്കുകളുമായി ഒരു ആരാധകൻ ഇദ്ദേഹത്തിന് സന്ദേശമയച്ചിരുന്നു. തുടക്കത്തിൽ അത്ര കാര്യമാക്കാതിരുന്ന പോർച്ചുഗൽ താരം പതിയെ ​സന്ദേശം ശ്രദ്ധിച്ചുതുടങ്ങുന്നു. ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളായും കടന്ന് 280 ദിവസങ്ങളി​ലെത്തിയപ്പോൾ ഇയാൾക്ക് സമ്മാനം നൽകണമെന്ന് തീരുമാനിക്കുന്നു. അദ്ദേഹം അത് ട്വീറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആരാധകനെ ആവേശത്തിലാഴ്ത്തി താരത്തിന്റെ ട്വീറ്റ്. പിന്നെയും സന്ദേശമയക്കൽ തുടർന്ന ആരാധകൻ 300 ദിവസത്തിലെത്തിയപ്പോൾ തന്റെ സമ്മാനത്തെ കുറിച്ച് ഓർമിപ്പിച്ചു.

വിഡിയോ കോളിൽ ബന്ധപ്പെട്ട ബ്രൂണോ ഓട്ടോഗ്രാഫ് ചെയ്ത തന്റെ ഷർട്ട് ആണ് ആരാധകന് സമ്മാനിച്ചത്. ശരിക്കും ഞെട്ടിയ ആരാധകനെ വരുംദിവസം ഓൾഡ് ട്രാഫോഡിൽ ടീമിന്റെ കളി വീക്ഷിക്കാൻ താരം നേരിട്ട് ക്ഷണിക്കുകയും ചെയ്തു. ‘‘എനിക്കും ടീമിനും നിങ്ങൾ തുടരുന്ന പിന്തുണയെ അനുമോദിക്കുന്നു. അതുകൊണ്ടാണ് ഈ ഷർട്ട് സമ്മാനിക്കുന്നത്’’- എന്നായിരുന്നു ബ്രൂണോയുടെ വാക്കുകൾ.

Advertisment