Advertisment

അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വിരാമം; ബാഴ്‌സയിലേക്കുമല്ല അല്‍ ഹിലാലിലേക്കുമല്ല; മെ​സി ഇ​ന്‍റ​ർ മ​യാ​മി​യി​ൽ

New Update

ന്യൂ​യോ​ർ​ക്ക്: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വിരാമമിട്ട് ഒടുവിൽ മെസിയുടെ ക്ലബ്ബ് പ്രഖാപനം വന്നു. ഇ​തി​ഹാ​സ താരം ല​യ​ണ​ൽ മെ​സി അ​മേ​രി​ക്ക​ൻ ക്ല​ബ് ഇ​ന്‍റ​ർ മ​യാ​മി​യു​മാ​യി​ക​രാ​റി​ലെ​ത്തി. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. ബാ​ല്യ​കാ​ല ക്ല​ബ് ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് തി​രി​ച്ചു​പോ​കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യി​ലാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം.

Advertisment

publive-image

ഇ​ന്‍റ​ർ മ​യാ​മി ക്ല​ബു​മാ​യി എ​ത്ര​വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​റി​ലെ​ത്തി​യ​തെ​ന്നോ തു​ക എ​ത്ര​യെ​ന്നോ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക്ല​ബി​ൽ മെ​സി​ക്ക് ഓ​ഹ​രി പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മി​യാ​മി ഇ​ട​പാ​ടി​ൽ അ​ഡി​ഡാ​സ്, ആ​പ്പി​ൾ തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ളു​മാ​യു​ള്ള വാ​ണി​ജ്യ ക​രാ​ർ കൂ​ടി ഉ​ൾ​പ്പെ​ടും.

ഇം​ഗ്ല​ണ്ട് ഇ​തി​ഹാ​സം ഡേ​വി​ഡ് ബെ​ക്കാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത‍​യി​ലു​ള്ള​താ​ണ് മ​യാ​മി. ഇ​താ​ദ്യ​മാ​യാ​ണ് മെ​സി യൂ​റോ​പ്പി​ന് പു​റ​ത്തൊ​രു ക്ല​ബു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് തി​രി​കെ​പോ​കാ​നാ​യി​രു​ന്നു മെ​സി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മെ​സി​ക്കു മു​ന്നി​ൽ ബാ​ഴ്സ​യ്ക്ക് ഒ​രു ന​ല്ല ഓ​ഫ​ർ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക്ല​ബ്ബി​ന്‍റെ പ​രാ​ധീ​ന​ത​ക​ളും ലാ​ലി​ഗ​യു​ടെ ക​ടു​ത്ത സാ​മ്പത്തി​ക ​നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണു കാ​ര​ണ​മാ​യി ക്ല​ബ്ബ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Advertisment