ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: കലാശപ്പോരിൽ ജോ​ക്കോ​യും അ​ൽ​ക്ക​രാ​സും ഏ​റ്റു​മു​ട്ടും

New Update
novak-djokovic-vs-carlos-alcaraz-14214038-16x9_0

മെൽബൺ: ആവേശം വാനോളമുയർന്ന സെമി ഫൈനലിൽ ഇറ്റാലിയൻ കരുത്തൻ യാനിക് സിന്നറെ പരാജയപ്പെടുത്തി നോവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടന്നു.

Advertisment

 ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസാണ് ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി. ഞായറാഴ്ചയാണ് ടെന്നീസ് ലോകം ഉറ്റുനോക്കുന്ന കടുത്ത പോരാട്ടം നടക്കുക.

രണ്ടാം സെമിയിൽ അഞ്ചു സെറ്റുകൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോവിച്ചിന്റെ വിജയം. സ്കോർ: 3-6, 6-3, 4-6, 6-4, 6-4.

മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ സിന്നർ ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കി ജോക്കോവിച്ചിനെ ഞെട്ടിച്ചു. എന്നാൽ രണ്ടാം സെറ്റിൽ അതേ നാണയത്തിൽ തിരിച്ചടിച്ച ജോക്കോ (6-3) ഒപ്പമെത്തി.

മൂന്നാം സെറ്റിൽ വീണ്ടും താളം കണ്ടെത്തിയ സിന്നർ 6-4 ന് സെറ്റ് നേടി മത്സരത്തിൽ ലീഡ് ഉയർത്തിയെങ്കിലും, അനുഭവസമ്പത്തിന്റെ കരുത്തിൽ ജോക്കോവിച്ച് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു.

അടുത്ത രണ്ട് സെറ്റുകളും 6-4 എന്ന സ്കോറിന് പിടിച്ചെടുത്ത് ജോക്കോവിച്ച് കലാശപ്പോരിന് ടിക്കറ്റെടുത്തു. തന്റെ കരിയറിലെ ഇരുപത്തിയഞ്ചാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഞായറാഴ്ച കോർട്ടിലിറങ്ങുന്നത്.

Advertisment