Advertisment

അക്രം അഫീഫിന്റെ ഹാട്രിക്; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ കിരീടം ചൂടി ഖത്തര്‍; പൊരുതിത്തോറ്റ് ജോര്‍ദാന്‍

എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ ജേതാക്കളായി. ഫൈനലില്‍ ജോര്‍ദാനെ 3-1നാണ് ആതിഥേയര്‍ തകര്‍ത്തത്. അക്രം അഫീഫാണ് ഖത്തറിനു വേണ്ടി മൂന്നു ഗോളുകളും നേടിയത്. മൂന്നും പെനാല്‍റ്റിയായിരുന്നു.

New Update
qatar afc

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ ജേതാക്കളായി. ഫൈനലില്‍ ജോര്‍ദാനെ 3-1നാണ് ആതിഥേയര്‍ തകര്‍ത്തത്. അക്രം അഫീഫാണ് ഖത്തറിനു വേണ്ടി മൂന്നു ഗോളുകളും നേടിയത്. മൂന്നും പെനാല്‍റ്റിയായിരുന്നു.

22-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. എന്നാല്‍ 67-ാം മിനിറ്റില്‍ യാസാന്‍ അല്‍ നൈമത്ത് നേടിയ ഗോളിലൂടെ ജോര്‍ദാന്‍ ഒപ്പമെത്തി. എന്നാല്‍ 73-ാം മിനിറ്റില്‍ ഖത്തര്‍ രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതിയുടെ അവസാന നിമിഷത്തിലും ഗോള്‍ നേടിയ ഖത്തര്‍ വിജയം ഉറപ്പിക്കുകയായിരുന്നു. നിരവധി അവസരങ്ങള്‍ ജോര്‍ദാന് ലഭിച്ചെങ്കിലും പലതും മുതലെടുക്കാനായില്ല. 

 

Advertisment