/sathyam/media/media_files/2026/03/08/img39-2026-03-08-20-34-52.jpg)
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ എട്ടിൽ ജയത്തിലേക്ക് ടീമിനെ നയിച്ച താരം. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ ടീമിനെ മികച്ച ടോട്ടലിലേക്ക് നയിച്ച മലയാളി. ഫൈനലിലും സ്‌ഫോടനാത്മക ബാറ്റിങ്ങാണ് സഞ്ജു പുറത്തെടുത്തത്.
ന്യൂസിലൻഡിന്റെ എല്ലാ ബൗളർമാരെയും ശിക്ഷിച്ച സഞ്ജുവിന്റെ ബാറ്റിൽ നിന്ന് 46 പന്തിൽ 89 റൺസ് ആണ് ഒഴുകിയത്. എട്ടു സിക്‌സും അഞ്ചു ബൗണ്ടറിയും അടങ്ങുന്നതാണ് സഞ്ജുവിന്റെ മാസ്മരിക ഇന്നിങ്‌സ്.
ഈ ലോകകപ്പിൽ മാത്രം 300ലധികം റൺസ് നേടി റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയിരിക്കുകയാണ് സഞ്ജു. അഞ്ചു മത്സരങ്ങളിൽ നിന്നായി 321 റൺസ് ആണ് സഞ്ജു നേടിയത്.
സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന പ്രകടനം പുറത്തെടുത്താണ് സഞ്ജു തന്റെ മാരക ഫോമിന് തുടക്കമിട്ടത്. 50 പന്തിൽ 97 റൺസെടുത്ത സഞ്ജു തന്നെയാണ് അന്നത്തെ മത്സരത്തിൽ ടീമിനെ ജയത്തിലേക്ക് നയിച്ചത്. 12 ബൗണ്ടറിയും നാലു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
ചെയ്‌സ് ചെയ്യുമ്പോഴായിരുന്നു ഈ പ്രകടനം എന്നതാണ് എടുത്തുപറയേണ്ടത്. സമ്മർദ്ദത്തെ അതിജീവിച്ച് സഞ്ജു ടീമിനെ ജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കണ്ടത്.
സെമിഫൈനിലും ഈ അക്രമണോത്സുക ബാറ്റിങ് സഞ്ജു തുടർന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 42 പന്തിൽ 89 റൺസ് എടുത്ത സഞ്ജു ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു.
എട്ട് ബൗണ്ടറിയും ഏഴ് സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഫൈനലിലും ഈ പ്രകടനം സഞ്ജു തുടർന്നു. 33 പന്തിൽ 50 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുകയാണ് സഞ്ജു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us