ചരിത്ര നേട്ടം;  രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായി ഫൈനലിൽ പ്രവേശിച്ചു. എതിരാളികൾ വിദർഭ

ഒന്നാം ഇന്നിങ്സിൽ രണ്ട് റൺസ് ലീ‍ഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. 

New Update
renji trophy kerala select final

അഹമ്മദാബാദ്: ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ.  ​ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ കേരളം ഫൈനലിൽ പ്രവേശിച്ചത്.

Advertisment

രഞ്ജിട്രോഫിയില്‍ ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. 26ന് നടക്കുന്ന ഫൈനലിൽ കേരളം വിദർഭയെ നേരിടും.


ഒന്നാം ഇന്നിങ്സിൽ രണ്ട് റൺസ് ലീ‍ഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. 


ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസ് ലക്ഷ്യമാക്കി ബാറ്റേന്തിയ ​ഗുജറാത്ത് 455 പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ 114/4 എന്നനിലയിൽ കേരളം പുറത്താകാതെ നിന്നു. 

സ്പിന്നർമാരായ ആദിത്യ സർവാതേയും ജലജ് സക്സേനയുമാണ് ഗുജറാത്തിനെ സമനിലക്കുരുക്കിൽ കുടുക്കിയത്. 


മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയും (177നോട്ടൗട്ട്‌ ) ക്യാപ്റ്റൻ സച്ചിൻ ബേബി, സൽമാൻ നിസാർ എന്നിവരുടെ അർധ സെഞ്ചുറിയുമാണ് കേരളത്തിന് കരുത്തായത്. 


അഞ്ചാം ദിനം ഗുജറാത്തിനായി പ്രതിരോധം തീർത്ത ജയ്‌മീത്‌ പട്ടേലിനെയും (117 പന്തിൽ 79) സിദ്ധാർഥ്‌ ദേശായിയെയും (164 പന്തിൽ 30) അർസാൻ നാഗസ്വല്ലയെയും (48 പന്തിൽ 10) അഞ്ചാം ദിനം ആദിത്യ സർവാതെ പുറത്താക്കിയതോടെയാണ് കളി കേരളത്തിന് അനുകൂലമായത്.

ജലജ്‌ സക്‌സേനയും ആദിത്യ സർവാതെയും കേരളത്തിനായി നാലു വിക്കറ്റുകൾ നേടി.

നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ 80 റണ്ണിന് തകർത്താണ് വിദർഭ ഫൈനലിലെത്തിയത്. സ്‌കോർ: വിദർഭ 383, 292 മുംബൈ 270, 325. 

Advertisment