Advertisment

എംഎസ് ധോണി ചെന്നൈയുടെ ദൈവം; അദ്ദേഹത്തിന് വേണ്ടി തമിഴ് മക്കൾ ക്ഷേത്രങ്ങൾ പണിയും; സിഎസ്‌കെയുടെ വിജയത്തിന് പിന്നാലെ വാചാലനായി അമ്പാട്ടി റായിഡു

പ്ലേ ഓഫിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് യോഗ്യത നേടാൻ കഴിഞ്ഞില്ല എങ്കിൽ, ധോണിയുടെ അവസാനത്തെ മത്സരമായി എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തെ കണക്കാക്കാം.

New Update
dhoni rayudu.jpg

ചെന്നൈ: മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വേണ്ടി ചെന്നൈയിലെ ജനങ്ങൾ ക്ഷേത്രങ്ങൾ പണിയുമെന്ന് ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. ചെന്നൈ ജനതയുടെ ദൈവമാണ് ധോണിയെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അമ്പാട്ടി റായിഡുവിന്റെ പ്രതികരണം.

Advertisment

പ്ലേ ഓഫിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് യോഗ്യത നേടാൻ കഴിഞ്ഞില്ല എങ്കിൽ, ധോണിയുടെ അവസാനത്തെ മത്സരമായി എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തെ കണക്കാക്കാം. തമിഴ്‌നാട്ടിൽ രജനികാന്ത്, കുശ്ബു തുടങ്ങിയ താരങ്ങൾക്ക് വേണ്ടി ആരാധകർ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇവരുടെ പട്ടികയിലേക്ക് ധോണിയും കടന്നുവരും. കാരണം തമിഴ്‌നാട്ടിലെ ജനങ്ങളെയും രാജ്യത്തെയും അദ്ദേഹം ഒരുപോലെ സന്തോഷിപ്പിക്കുന്നതിനാലാണ്.

ചെന്നൈയുടെ ദൈവമാണ് ധോണി. അക്കാര്യത്തിൽ ഉറപ്പുണ്ട്. അതിനാൽ ഏതാനും വർഷങ്ങൾ കൊണ്ടുതന്നെ അദ്ദേഹത്തിന് വേണ്ടി ഇവിടെ ക്ഷേത്രങ്ങൾ ഉയരും. രണ്ട് ലോകകപ്പിൽ ഇന്ത്യയുടെ സന്തോഷത്തിന് കാരണം ആയത് ധോണിയാണ്. സ്വന്തം താരങ്ങൾക്ക് ആശ്വാസം ആകാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും അമ്പാട്ടി റായിഡു വ്യക്തമാക്കി.

ms dhoni
Advertisment