ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ നിന്ന് നെയ്മർ പുറത്ത്

നെയ്മറിന്റെ അഭാവത്തില്‍ യുവ സ്ട്രൈക്കര്‍ എന്‍ഡ്രിക്ക് ടിമിലിടം പിടിച്ചിട്ടുണ്ട്.

New Update
jr neymer

ബ്രസീലിയ: ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ നിന്ന് നെയ്മറെ ഒഴിവാക്കി.

Advertisment

കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ യോ​ഗ്യത മത്സരങ്ങള്‍ക്കായുള്ള ടീമില്‍ നിന്നാണ് പരിക്കിനെ തുടര്‍ന്ന് നെയ്മറെ ഒഴിവാക്കിയത്.


നെയ്മറിന്റെ അഭാവത്തില്‍ യുവ സ്ട്രൈക്കര്‍ എന്‍ഡ്രിക്ക് ടിമിലിടം പിടിച്ചിട്ടുണ്ട്. മാര്‍ച്ച് 21ന് കൊളംബിയയും, 25ന് അര്‍ജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികള്‍.


ഒന്നര വര്‍ഷത്തോളമായി നെയ്മര്‍ ദേശീയ ടീമിന് പുറത്താണ്. 2023 ഒക്ടോബറില്‍ ഉറുഗ്വായിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് താരത്തിന് നീണ്ടകാലം ഫുട്ബോളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. 

Advertisment