ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്‌സിക്ക് സ്വന്തം തട്ടകത്തില്‍ കാലിടറി

ജീസസ് ഹിമനെസ്, കൊറൗ സിങ്, ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ​ഗോൾ നേടി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Chennaiyin FC vs Kerala Blasters FC

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ത്രില്ലര്‍ ജയം പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിൻ എഫ്‌സിയുടെ ഹോം ​ഗ്രൗണ്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്റ്റിന്റെ ജയം.

Advertisment

ജീസസ് ഹിമനെസ്, കൊറൗ സിങ്, ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ​ഗോൾ നേടി. കളി കൈവിട്ടു പോയസമയത്ത് വിന്‍സി ബരറ്റോയിലൂടെ ചെന്നൈയിൻ ആശ്വാസ ഗോള്‍  കണ്ടെത്തി. 


നിര്‍ണായക എവേ വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. സീസണിലെ ഏഴാം ജയം സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ടീമിന് 24 പോയിന്റുകള്‍ എട്ടാം സ്ഥാനത്ത്.


കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഹിമനെസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. രണ്ടാം ഗോള്‍ കൊറൗ സിങ് വലയിലാക്കി. രണ്ടാം പകുതി തുടങ്ങി 56ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി.

Advertisment