/sathyam/media/media_files/2026/02/17/img45-2026-02-17-18-36-19.png)
കൊളംബോ: 2026-ലെ ട്വന്റി20 ലോകകപ്പിൽ നിന്ന് മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ പുറത്തായി. ചൊവ്വാഴ്ച പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന സിംബാബ്‌വെ - അയർലൻഡ് മത്സരം ടോസ് പോലും ഇടാൻ കഴിയാതെ ഉപേക്ഷിച്ചതോടെയാണ് സിംബാബ്‌വെ സൂപ്പർ 8 യോഗ്യത ഉറപ്പാക്കിയത്.
മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ ഗ്രൂപ്പ് ബിയിൽ സിംബാബ്‌വെയ്ക്ക് 5 പോയിന്റായി. നിലവിൽ 6 പോയിന്റുള്ള ശ്രീലങ്ക നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.
ഇതോടെ, തങ്ങളുടെ അവസാന മത്സരത്തിൽ വിജയിച്ചാൽ പോലും മിച്ചൽ മാർഷ് നയിക്കുന്ന ഓസ്‌ട്രേലിയയ്ക്ക് പരമാവധി 4 പോയിന്റ് മാത്രമേ ലഭിക്കൂ. ഇത് സിംബാബ്‌വെയുടെ പോയിന്റിനേക്കാൾ കുറവായതിനാലാണ് ഓസ്‌ട്രേലിയ ടൂർണമെന്റിൽ നിന്ന് പുറത്തായത്.
ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ഇതിനുമുമ്പ് 2009-ലായിരുന്നു അവർ ഇത്തരത്തിൽ പുറത്തായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us