ചാമ്പ്യൻസ് ട്രോഫി സെമി: സ്മിത്തും ക്യാരിയും പൊരുതി, ഇന്ത്യക്കെതിരെ ഓസീസിന് ഭേദപ്പെട്ട സ്കോർ

73 റൺസെടുത്ത ക്യാപ്ടൻ സ്റ്റീവ് സ്മിത്തും 61 റൺസെടുത്ത അലക്സ് ക്യാരിയും മാത്രമാണ് ഓസ്ട്രേലിയൻ നിലയിൽ തിളങ്ങാനായുള്ളു. 

New Update
India vs Australia, 1st Semi-Final

ദുബായ്:  ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോർ.

Advertisment

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസിനു അവസാനിച്ചു. 


73 റൺസെടുത്ത ക്യാപ്ടൻ സ്റ്റീവ് സ്മിത്തും 61 റൺസെടുത്ത അലക്സ് ക്യാരിയും മാത്രമാണ് ഓസ്ട്രേലിയൻ നിലയിൽ തിളങ്ങാനായുള്ളു. 


ഹെഡ്ഡ്(39), കൂപ്പർ കോണോളി(0), ലാബുഷാഗ്നെ(29), ജോഷ് ഇംഗ്ലിസ്(11), മാക്സ്വെൽ(7), ഡ്വാർഷിയസ്(19), സാംപ(7), നഥാൻ എല്ലിസ്(10), വിക്കറ്റാണ് നഷ്ടമായത്. 

സാംങ്ക(1) പുറത്താവാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തപ്പോൾ രവീന്ദ്ര ജഡേജയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

 

Advertisment