രോഹിത്തിന് കീഴില്‍ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ.  അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി രോഹിത്തിനു സ്വന്തം

രോഹിത്തിന് കീഴില്‍ ഇന്ത്യ ഫൈനലിലെത്തിയതോടെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് രോഹിത്തിനു സ്വന്തം.

New Update
rohit sarma

ദുബായ്: ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ.

Advertisment

രോഹിത്തിന് കീഴില്‍ ഇന്ത്യ ഫൈനലിലെത്തിയതോടെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് രോഹിത്തിനു സ്വന്തം.


2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്തിന്‍റെ പേരിലായത്. 


ഇതില്‍ 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലില്‍ തോറ്റു.

Advertisment