സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/Uor8vMbB8XjVFTlmicBl.jpg)
മുംബൈ: ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹം. ഇതേസംബന്ധിച്ച് സ്ഥിരീകരണമില്ലെങ്കിലും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. നടാഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരിലെ 'പാണ്ഡ്യ' ഒഴിവാക്കിയതാണ് അഭ്യൂഹത്തിന് കാരണം. നടാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യ എന്ന പേര് നടാഷ സ്റ്റാന്‍കോവിച്ച് എന്നാക്കി അവര്‍ മാറ്റിയിരുന്നു.
Advertisment
ഇതോടെ കിംവദന്തികളും വ്യാപകമായി. ഇരുവരും ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പങ്കുവച്ചിട്ടില്ലെന്നും, മാർച്ച് 4 ന് ഭാര്യയുടെ ജന്മദിനത്തിൽ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു സ്റ്റാറ്റസ് പോലും പോസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍.