Advertisment

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ ആദ്യ തോല്‍വി; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റത് ഏഴ് വിക്കറ്റിന്‌

പുറത്താകാതെ 58 പന്തില്‍ 67 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദ്, 19 പന്തില്‍ 25 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 18 പന്തില്‍ 28 റണ്‍സെടുത്ത ശിവം ദുബെ എന്നിവര്‍ ചെന്നൈയെ അനായാസം വിജയത്തിലേക്ക് നയിച്ചു.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl csk vs kkr

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബൗളിംഗ് മികവിന് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളി മറന്നു. നിലവിലെ ജേതാക്കളോട് സീസണിലെ ആദ്യ തോല്‍വി കൊല്‍ക്കത്ത ഏറ്റു വാങ്ങി. ചെന്നൈയുടെ വിജയം ഏഴ് വിക്കറ്റിന്. സ്‌കോര്‍: കൊല്‍ക്കത്ത-20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137. ചെന്നൈ-17.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 141

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്‌മാന്‍, ഒരു വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണ എന്നിവരുടെ പന്തുകളെ നേരിടാന്‍ സീസണില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്നിരുന്ന കൊല്‍ക്കത്തയ്ക്കായില്ല. 32 പന്തില്‍ 34 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. 135ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് കാഴ്ചവയ്ക്കാന്‍ ഒരു കൊല്‍ക്കത്ത ബാറ്റര്‍ക്ക് പോലും സാധിച്ചില്ല.

പുറത്താകാതെ 58 പന്തില്‍ 67 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദ്, 19 പന്തില്‍ 25 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 18 പന്തില്‍ 28 റണ്‍സെടുത്ത ശിവം ദുബെ എന്നിവര്‍ ചെന്നൈയെ അനായാസം വിജയത്തിലേക്ക് നയിച്ചു. രണ്ട് വിക്കറ്റെടുത്ത വൈഭവ് അറോറ കൊല്‍ക്കത്ത ബൗളര്‍മാരില്‍ തിളങ്ങി.

Advertisment