Advertisment

പഞ്ചാബ് പഞ്ചറായി; പോരാട്ടം 139ല്‍ അവസാനിച്ചു; ചെന്നൈയ്ക്ക് 28 റണ്‍സ് ജയം

ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ ജഡേജയാണ് ചെന്നൈയുടെ വിജയശില്‍പി. 26 പന്തില്‍ 43 റണ്‍സാണ് ജഡേജ നേടിയത്. മൂന്നു വിക്കറ്റും താരം വീഴ്ത്തി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl csk vs pbks

ധരംശാല: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താനാകാതെ പഞ്ചാബ് കിംഗ്‌സ് കീഴടങ്ങി. ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചത് 139 റണ്‍സിന്. ചെന്നൈയ്ക്ക് 28 റണ്‍സ് ജയം.

മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സിമര്‍ജിത് സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ, ഒരു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ ബൗളിംഗ് മികവിന് മുന്നില്‍ പഞ്ചാബിന് പിടിച്ചുനില്‍ക്കാനായില്ല. 23 പന്തില്‍ 30 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗാണ് ടോപ് സ്‌കോറര്‍. 

ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ ജഡേജയാണ് ചെന്നൈയുടെ വിജയശില്‍പി. 26 പന്തില്‍ 43 റണ്‍സാണ് ജഡേജ നേടിയത്. 21 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, 19 പന്തില്‍ 30 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ എന്നിവരും ചെന്നൈയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പഞ്ചാബിനു വേണ്ടി ഹര്‍ഷല്‍ പട്ടേലും, രാഹുല്‍ ചഹറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment