Advertisment

സെമ്മ സിമര്‍ജിത് ! ചെപ്പോക്കില്‍ രാജസ്ഥാന്‍ വിറച്ചു; പൊരുതിയത് പരാഗ് മാത്രം

മൂന്ന് വിക്കറ്റെടുത്ത സിമര്‍ജിത് സിംഗും, രണ്ട് വിക്കറ്റെടുത്ത തുഷാര്‍ ദേശ്പാണ്ഡെയുമാണ് രാജസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആതിഥേയരെ കീഴടക്കണമെങ്കില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl csk vs rr

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നേടാനായത് 141 റണ്‍സ് മാത്രം. മൂന്ന് വിക്കറ്റെടുത്ത സിമര്‍ജിത് സിംഗും, രണ്ട് വിക്കറ്റെടുത്ത തുഷാര്‍ ദേശ്പാണ്ഡെയുമാണ് രാജസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 

Advertisment

പുറത്താകാതെ 35 പന്തില്‍ 47 റണ്‍സെടുത്ത റിയാന്‍ പരാഗ് മാത്രമാണ് പൊരുതിയത്. 18 പന്തില്‍ 28 റണ്‍സെടുത്ത ധ്രുവ് ജൂറലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യഷ്വസി ജയ്‌സ്വാള്‍-21 പന്തില്‍ 24, ജോസ് ബട്ട്‌ലര്‍-25 പന്തില്‍ 21, സഞ്ജു സാംസണ്‍-19 പന്തില്‍ 15, ശുഭം ദുബെ-0, രവിചന്ദ്രന്‍ അശ്വിന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. ആതിഥേയരെ കീഴടക്കണമെങ്കില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

Advertisment