Advertisment

റുതുരാജിന് രണ്ട് റണ്‍സിന് സെഞ്ചുറി നഷ്ടം; നാലു വിക്കറ്റുകള്‍ കൊയ്ത് തുഷാര്‍ ദേശ്പാണ്ഡെ ! സണ്‍റൈസേഴ്‌സിനെ നിഷ്പ്രഭമാക്കി സിഎസ്‌കെ

26 പന്തില്‍ 32 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രമാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ചെന്നൈയ്ക്കു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ നാലു വിക്കറ്റ് വീഴ്ത്തി.

New Update
ipl csk vs srh

ചെന്നൈ: ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെയും, ഡാരില്‍ മിച്ചലിന്റെയും, ശിവം ദുബെയുടെയും ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കെട്ടിപ്പൊക്കിയ 212 റണ്‍സ് മറികടക്കാനാകാതെ നിലംപരിശായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 18.5 ഓവറില്‍ 134 റണ്‍സിന് സണ്‍റൈസേഴ്‌സ് പുറത്തായി. 78 റണ്‍സിന്റെ തോല്‍വി.

54 പന്തില്‍ 98 റണ്‍സാണ് റുതുരാജ് നേടിയത്. ഡാരില്‍ മിച്ചല്‍ 32 പന്തില്‍ 52 റണ്‍സ് എടുത്തു. തകര്‍പ്പന്‍ ഫോം തുടരുന്ന ശിവം ദുബെ പുറത്താകാതെ 20 പന്തില്‍ 39 റണ്‍സെടുത്തു. 26 പന്തില്‍ 32 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രമാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ചെന്നൈയ്ക്കു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ നാലു വിക്കറ്റ് വീഴ്ത്തി.

Advertisment