Advertisment

പന്തുകള്‍ അടിച്ചുപറത്തി 'പന്തി'ന്റെ വിളയാട്ടം; ഒപ്പം അക്‌സറിന്റെ കസര്‍ത്തും ! മൂന്ന് വിക്കറ്റുകള്‍ കൊയത് സന്ദീപ് വാര്യര്‍; ഡല്‍ഹിക്കെതിരെ ഗുജറാത്തിന് കൂറ്റന്‍ വിജയലക്ഷ്യം

പുറത്താകാതെ 43 പന്തില്‍ 88 റണ്‍സാണ് പന്ത് നേടിയത്. എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും ആ ബാറ്റില്‍ നിന്ന് പിറന്നു. അക്‌സര്‍ പട്ടേല്‍ 43 പന്തില്‍ 66 റണ്‍സെടുത്ത് തിളങ്ങി

New Update
rishabh pant

ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം അരക്കിട്ടുറപ്പിച്ച് ഋഷഭ് പന്ത് തകര്‍ത്താടിയ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചുകൂട്ടിയത് 224 റണ്‍സ്. അതും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി.

പുറത്താകാതെ 43 പന്തില്‍ 88 റണ്‍സാണ് പന്ത് നേടിയത്. എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും ആ ബാറ്റില്‍ നിന്ന് പിറന്നു. അക്‌സര്‍ പട്ടേല്‍ 43 പന്തില്‍ 66 റണ്‍സെടുത്ത് തിളങ്ങി. ഗുജറാത്തിനു വേണ്ടി മലയാളിതാരം സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisment