Advertisment

മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ 'മര്‍ദ്ദിച്ച്' മക്ഗുർക്ക്; ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ സ്‌കോര്‍

ഓപ്പണറായി എത്തി ആദ്യ പന്ത് മുതല്‍ അടിച്ചുതകര്‍ത്ത ജേക്ക് ഫ്രേസർ മക്ഗുർക്ക് 27 പന്തില്‍ 84 റണ്‍സാണെടുത്തത്. 11 ഫോറും ആറു സിക്‌സറും മക്ഗുർക്ക്  പായിച്ചു

New Update
jake fraser mcgurk

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മിന്നും ഫോം തുടരുന്ന ഓസീസ് താരം ജേക്ക് ഫ്രേസർ മക്ഗുർക്കിന്റെ ബാറ്റിംഗ് മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് പടുത്തുയര്‍ത്തിയത് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ഡല്‍ഹി നേടിയത്.

Advertisment

ഓപ്പണറായി എത്തി ആദ്യ പന്ത് മുതല്‍ അടിച്ചുതകര്‍ത്ത ജേക്ക് ഫ്രേസർ മക്ഗുർക്ക് 27 പന്തില്‍ 84 റണ്‍സാണെടുത്തത്. 11 ഫോറും ആറു സിക്‌സറും മക്ഗുർക്ക്  പായിച്ചു. പീയുഷ് ചൗളയുടെ പന്തില്‍ മുഹമ്മദ് നബി ക്യാച്ചെടുത്താണ് താരം ഔട്ടായത്. 

പുറത്താകാതെ 25 പന്തില്‍ 48 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, 17 പന്തില്‍ 41 റണ്‍സെടുത്ത ഷായ് ഹോപ്പ്, 27 പന്തില്‍ 36 റണ്‍സെടുത്ത അഭിഷേക് പോറല്‍, 19 പന്തില്‍ 29 റണ്‍സെടുത്ത ഋഷഭ് പന്ത്, പുറത്താകാതെ ആറു പന്തില്‍ 11 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ എന്നിവരും ഡല്‍ഹിക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി.

 

Advertisment