Advertisment

വരുണിന്റെ വാരിക്കുഴിയില്‍ ഡല്‍ഹി വീണു; പെട്ടെന്ന് കളി തീര്‍ത്ത് കൊല്‍ക്കത്ത

മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, ഹര്‍ഷിത് റാണ എന്നിവരുടെ പ്രകടനമാണ് ഡല്‍ഹി ബാറ്റിംഗ് നിരയെ തകര്‍ത്തത്. പുറത്താകാതെ 26 പന്തില്‍ 35 റണ്‍സെടുത്ത കുല്‍ദീപ് യാദവാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

New Update
ipl kkr vs dc1

കൊല്‍ക്കത്ത: ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം 21 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയായിരുന്നു കൊല്‍ക്കത്തയുടെ ജയം. 33 പന്തില്‍ 68 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കി. ഡല്‍ഹിക്കു വേണ്ടി അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.