ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് തരിപ്പണമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ 98 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം. സ്‌കോര്‍: കൊല്‍ക്കത്ത-20 ഓവറില്‍ ആറു വിക്കറ്റിന് 235. ലഖ്‌നൗ-16.1 ഓവറില്‍ 137ന് പുറത്ത്.
21 പന്തില്‍ 36 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസ് ഒഴികെയുള്ള ലഖ്‌നൗ ബാറ്റര്‍മാരെല്ലാം പുറത്തെടുത്തത് ദയനീയ പ്രകടനം. മൂന്ന് വിക്കറ്റ് വീതമെടുത്ത ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസല്‍ തുടങ്ങിയവരുടെ ബൗളിംഗിന് മുന്നില്‍ ലഖ്‌നൗവിന് അടിപതറി.
ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണെടുത്തത്. സുനില്‍ നരെയ്ന്‍ 39 പന്തില്‍ 81 റണ്‍സെടുത്തു. ഫില്‍ സാല്‍ട്ട്-14 പന്തില്‍ 32, ആങ്ക്രിഷ് രഘുവന്‍ശി-26 പന്തില്‍ 32, രമണ്‍ദീപ് സിംഗ്-പുറത്താകാതെ ആറു പന്തില്‍ 25 എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ലഖ്‌നൗവിനു വേണ്ടി നവീന്‍ ഉള്‍ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.