ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങല്‍; ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം

കുറഞ്ഞ ഓവര്‍ നിരക്ക് മൂലം വിലക്ക് നേരിട്ട ഋഷഭ് പന്തിന് ഇന്നത്തെ മത്സരത്തില്‍ കളിക്കാനായില്ല. പന്തിന് പകരം ഡല്‍ഹിയെ നയിച്ച അക്‌സര്‍ പട്ടേലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl rcb vs dc

ബെംഗളൂരു: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചും, തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നും വീണ്ടും തകര്‍പ്പന്‍ ജയവുമായി ആര്‍സിബി. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹിയെ ആര്‍സിബി തോല്‍പിച്ചത് 47 റണ്‍സിനാണ്. സ്‌കോര്‍: ആര്‍സിബി-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 187. ഡല്‍ഹി: 19.1 ഓവറില്‍ 140ന് പുറത്ത്.

Advertisment

32 പന്തില്‍ 52 റണ്‍സെടുത്ത രജത് പടിദാര്‍, 29 പന്തില്‍ 41 റണ്‍സെടുത്ത വില്‍ ജാക്ക്‌സ്, പുറത്താകാതെ 24 പന്തില്‍ 32 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ ബാറ്റിംഗാണ് ആദ്യം ബാറ്റു ചെയ്ത ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിക്കു വേണ്ടി റാസിഖ് സലാം, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കുറഞ്ഞ ഓവര്‍ നിരക്ക് മൂലം വിലക്ക് നേരിട്ട ഋഷഭ് പന്തിന് ഇന്നത്തെ മത്സരത്തില്‍ കളിക്കാനായില്ല. പന്തിന് പകരം ഡല്‍ഹിയെ നയിച്ച അക്‌സര്‍ പട്ടേലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. താരം 39 പന്തില്‍ 57 റണ്‍സെടുത്തു. മൂന്ന് വിക്കറ്റെടുത്ത യാഷ് ദയാലും, രണ്ട് വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസണും ഡല്‍ഹിയെ നിഷ്പ്രഭമാക്കി.

Advertisment