Advertisment

ജോസ് മാസ്, സഞ്ജു ക്ലാസ് ! ആര്‍സിബിയെയും തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ പടയോട്ടം; കോഹ്ലിയുടെ സെഞ്ച്വറി പാഴായി

കളിച്ച നാലു മത്സരങ്ങളും ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയിലും ഒന്നാമതെത്തി. ആര്‍സിബി എട്ടാമതാണ്. ഐപിഎല്ലില്‍ നാലായിരം കടന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു സാംസണും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
jos sanju

ജയ്പുര്‍: ജോസ് ബട്ട്‌ലറും, സഞ്ജു സാംസണും രണ്ടും കല്‍പിച്ച് ഇറങ്ങിത്തിരിച്ച മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നിഷ്പ്രയാസം തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ആര്‍സിബി ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.

Advertisment

സെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലര്‍ (പുറത്താകാതെ 58 പന്തില്‍ 100), 42 പന്തില്‍ 69 റണ്‍സെടുത്ത ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ എന്നിവര്‍ രാജസ്ഥാന്റെ ജയം അനായാസമാക്കി. ആര്‍സിബിക്കു വേണ്ടി റീസെ ടോപ്ലി രണ്ട് വിക്കറ്റ് വീഴ്ത്തി. 

ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സ് നേടിയത്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലി (പുറത്താകാതെ 72 പന്തില്‍ 113 റണ്‍സ്), 33 പന്തില്‍ 44 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ ആര്‍സിബി ബാറ്റിംഗ് നിരയില്‍ തിളങ്ങി. രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

കളിച്ച നാലു മത്സരങ്ങളും ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയിലും ഒന്നാമതെത്തി. ആര്‍സിബി എട്ടാമതാണ്.

നാലായിരം കടന്ന് സഞ്ജു

ഐപിഎല്ലില്‍ നാലായിരം കടന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു സാംസണും. ഇന്ന് നടന്ന ആര്‍സിബിക്കെതിരായ മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. ഇതുവരെ 16 താരങ്ങളാണ് ഐപിഎല്ലില്‍ നാലായിരമോ അതില്‍ കൂടുതലോ റണ്‍സ് നേടിയത്. 

Advertisment