Advertisment

ദുബെയുടെ വെടിക്കെട്ട് പാഴായി; സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ അടിയറവ് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

36 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്ത എയ്ഡന്‍ മര്‍ക്രം, 12 പന്തില്‍ 37 റണ്‍സെടുത്ത അഭിഷേക് ശര്‍മ, 24 പന്തില്‍ 31 റണ്‍സെടുത്ത ട്രാവിസ് ഹെഡ് എന്നിവര്‍ തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചതോടെ ഹൈദരാബാദ് അനായാസം ജയം സ്വന്തമാക്കി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl srh vs csk

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനോട് ആറു റണ്‍സിന് തോറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സ്‌കോര്‍: ചെന്നൈ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 165. ഹൈദരാബാദ്-20 ഓവറില്‍ നാലു വിക്കറ്റിന് 166.

24 പന്തില്‍ 45 റണ്‍സെടുത്ത ശിവം ദുബെയുടെ തകര്‍പ്പന്‍ പ്രകടനമാണ് ആദ്യം ബാറ്റു ചെയ്ത ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രണ്ട് ഫോറുകളും, നാല് സിക്‌സറുകളും താരം പായിച്ചു. രചിന്‍ രവീന്ദ്ര-9 പന്തില്‍ 12, റുതുരാജ് ഗെയ്ക്വാദ്-21 പന്തില്‍ 26, അജിങ്ക്യ രഹാനെ-30 പന്തില്‍ 35, ഡാരില്‍ മിച്ചല്‍-11 പന്തില്‍ 13, രവീന്ദ്ര ജഡേജ-പുറത്താകാതെ 23 പന്തില്‍ 31, എംഎസ് ധോണി-പുറത്താകാതെ രണ്ട് പന്തില്‍ 1 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാര്‍ കണ്ടെത്തിയ റണ്ണുകള്‍.

36 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്ത എയ്ഡന്‍ മര്‍ക്രം, 12 പന്തില്‍ 37 റണ്‍സെടുത്ത അഭിഷേക് ശര്‍മ, 24 പന്തില്‍ 31 റണ്‍സെടുത്ത ട്രാവിസ് ഹെഡ് എന്നിവര്‍ തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചതോടെ ഹൈദരാബാദ് അനായാസം ജയം സ്വന്തമാക്കി. ചെന്നൈയ്ക്കു വേണ്ടി മൊയിന്‍ അലി രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment