Advertisment

സണ്‍റൈസേഴ്‌സിന്റെ സൂര്യപ്രഭയില്‍ 'പൊള്ളലേറ്റ്' ഡല്‍ഹി ക്യാപിറ്റല്‍സ്; മറികടക്കേണ്ടത് 266 റണ്‍സ്‌

ട്രാവിസ് ഹെഡും, അഭിഷേക് ശര്‍മയും ഒരിക്കല്‍ കൂടി നിറഞ്ഞാടിയ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയത് 266  റണ്‍സ്

New Update
travis head

ന്യൂഡല്‍ഹി: ട്രാവിസ് ഹെഡും, അഭിഷേക് ശര്‍മയും ഒരിക്കല്‍ കൂടി നിറഞ്ഞാടിയ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയത് 266  റണ്‍സ്. ഓപ്പണിംഗ് വിക്കറ്റില്‍ 6.2 ഓവറില്‍ 131 റണ്‍സാണ് ഈ കൂട്ടുക്കെട്ടില്‍ പിറന്നത്. 

12 പന്തില്‍ 46 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ആദ്യം പുറത്തായത്. പിന്നാലെയെത്തിയ എയ്ഡന്‍ മര്‍ക്രമിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത് താരം പുറത്തായി. 32 പന്തില്‍ 89 റണ്‍സെടുതത് ട്രാവിസ് ഹെഡ് തുടര്‍ന്ന് പുറത്തായി. മൂന്നു പേരെയും പുറത്താക്കി ഡല്‍ഹിക്ക് അല്‍പം ആശ്വാസം പകര്‍ന്നത് കുല്‍ദീപ് യാദവാണ്. ഇതടക്കം നാലു വിക്കറ്റാണ് താരം പിഴുതത്.

പുറത്താകാതെ 29 പന്തില്‍ 59 റണ്‍സ് നേടിയ ഷഹ്ബാസ് അഹമ്മദ്, 8 പന്തില്‍ 15 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസണ്‍, 27 പന്തില്‍ 37 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഢി എന്നിവരും തിളങ്ങി. 

Advertisment