Advertisment

ആദ്യം ലീഡെടുത്തു, പിന്നെ നേരിട്ടത് തകര്‍ച്ച; പഞ്ചാബ് എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

മിലോസ് ഡ്രിന്‍സിച്ചാണ് കേരളത്തിനായി ഗോള്‍ നേടിയത്. എന്നാല്‍ 42, 61 മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ വില്‍മര്‍ ജോര്‍ദാന്‍ പഞ്ചാബിനെ മുന്നിലെത്തിച്ചു.

New Update
pfc vs kbfc

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പഞ്ചാബ് എഫ്‌സിയോട് തോറ്റു. 3-1നാണ് പഞ്ചാബ് കേരളത്തെ തോല്‍പിച്ചത്. 39-ാം മിനിറ്റില്‍ ഒരു ഗോളടിച്ചെങ്കിലും, പിന്നീട് ഗോളുകള്‍ വഴങ്ങിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്.

മിലോസ് ഡ്രിന്‍സിച്ചാണ് കേരളത്തിനായി ഗോള്‍ നേടിയത്. എന്നാല്‍ 42, 61 മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ വില്‍മര്‍ ജോര്‍ദാന്‍ പഞ്ചാബിനെ മുന്നിലെത്തിച്ചു. 88-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ലൂക്ക മസെന്‍ പഞ്ചാബിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് കേരളം. പഞ്ചാബ് ഒമ്പതാമതും.

Advertisment