ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബെംഗളൂരു എഫ്‌സി മോഹന്‍ ബഗാനെ തകര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം.
ഒമ്പതാം മിനിറ്റില്‍ എഡ്ഗര്‍ മെന്‍ഡെസാണ് ആദ്യ ഗോള്‍ നേടിയത്. 20-ാം മിനിറ്റില്‍ സുരേഷ് സിങ് വാഞ്ജം ബെംഗളൂരുവിന്റെ ലീഡുയര്‍ത്തി.
51-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് സുനില്‍ ഛേത്രി ബെംഗളൂരുവിന്റെ വിജയം ഉറപ്പിച്ചു. മറുവശത്ത്, മോഹന്‍ ബഗാന്റെ മുന്നേറ്റ നിര ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.