Advertisment

ഹാവൂ, ആശ്വാസം ! ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി; ഹൈദരാബാദ് എഫ്‌സിക്കെതിരെ തകര്‍പ്പന്‍ ജയം

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് 3-1ന് തകര്‍ത്തു. മുഹമ്മദ് ഐമനാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വല കുലുക്കിയത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
isl kbfc vs hfc

ഹൈദരാബാദ്: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് 3-1ന് തകര്‍ത്തു.

34-ാം മിനിറ്റില്‍ മുഹമ്മദ് ഐമനാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വല കുലുക്കിയത്. 51-ാം മിനിറ്റില്‍ ഡെയ്‌സുക്കെ സക്കായി നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി. 81-ാം മിനിറ്റില്‍ നിഹാല്‍ സുധീഷും ഗോളടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. 88-ാം മിനിറ്റില്‍ ജാവോ വിക്ടറാണ് ഹൈദരാബാദിനായി ആശ്വാസ ഗോള്‍ നേടിയത്.

അഞ്ച് മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരു വിജയം കണ്ടെത്തുന്നത്. ഫെബ്രുവരി 25ന് ഗോവയെ 4-2ന് തോല്‍പിച്ച ശേഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാലെണ്ണം തോറ്റപ്പോള്‍, ഒരെണ്ണം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇനി പ്ലേ ഓഫ് പോരാട്ടങ്ങളിലേക്ക്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ പ്രവേശിച്ചത്.

Advertisment