Advertisment

ഇങ്ങനെ പോയാല്‍ പണി പാളും ! ചെന്നൈയിന്‍ എഫ്‌സിയോടും തോറ്റു; കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇതെന്തു പറ്റി ?

മത്സരത്തില്‍ ഉടനീളം മേധാവിത്തം പുലര്‍ത്തിയെങ്കിലും കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. 31-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് പരിക്കേറ്റ് പുറത്തായതും തിരിച്ചടിയായി.

New Update
kbfc vs cfc isl

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തു. 60-ാം മിനിറ്റില്‍ ആകാശ് സ്വാഗ്വാനാണ് ഗോള്‍ നേടിയത്.

മത്സരത്തില്‍ ഉടനീളം മേധാവിത്തം പുലര്‍ത്തിയെങ്കിലും കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. 31-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് പരിക്കേറ്റ് പുറത്തായതും തിരിച്ചടിയായി. 81-ാം മിനിറ്റില്‍ ചെന്നൈയിന്റെ അങ്കിത് മുഖര്‍ജി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാതമായിരുന്ന ബ്ലാസ്റ്റേഴ്‌സ് തുടര്‍തോല്‍വികള്‍ നല്‍കിയ ആഘാതത്തില്‍ നിലവില്‍ നാലാം സ്ഥാനത്താണ്. അഡ്രിയാന്‍ ലൂണ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പരിക്കാണ് ടീമിന് വിനയായത്.

Advertisment