കൊല്‍ക്കത്ത: മുഹമ്മദന്‍ എസ്.സിയെ അവരുടെ നാട്ടില്‍ തകര്‍ത്ത് തരിപ്പണമാക്കി കിടിലന്‍ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2-1നാണ് ജയം. ആദ്യം ഗോള്‍ വഴങ്ങിയതിന് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്.
28-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് മിര്‍ജാലോല്‍ കാസിമോവ് മുഹമ്മദന് ഗോളും, ബ്ലാസ്‌റ്റേഴ്‌സിന് ഞെട്ടലും സമ്മാനിച്ചു. ആദ്യ പകുതിയില്‍ മറ്റ് ഗോളുകള്‍ പിറന്നില്ല.
രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് വിശ്വരൂപം പുറത്തെടുത്തത്. 67-ാം മിനിറ്റില്‍ ക്വാമി പെപ്ര നേടിയ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് മുഹമ്മദന് ഒപ്പമെത്തി. തൊട്ടുപിന്നാലെ 75-ാം മിനിറ്റില്‍ ജീസസ് ജിമെനസും ഗോള്‍ കണ്ടെത്തിയതോടെ മഞ്ഞപ്പട ജയം ഉറപ്പിച്ചു.
ഗോളിന് അടുത്ത് നിരവധി തവണ ഇരുടീമുകളും എത്തിയെങ്കിലും അവസരങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാനായില്ല. ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. മുഹമ്മദന്‍ 11-ാമതാണ്.