Advertisment

ഐഎസ്എല്‍: കലാശപ്പോരാട്ടത്തില്‍ മോഹന്‍ ബഗാന്റെ എതിരാളി മുംബൈ സിറ്റി; മത്സരം മെയ് നാലിന്‌

ഇന്ന് നടന്ന മത്സരത്തില്‍ 69-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസും, 83-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയുമാണ് മുംബൈയ്ക്കായി ഗോളുകള്‍ നേടിയത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
isl mfc vs fcg

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മെയ് നാലിന് നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ മുംബൈ സിറ്റിയെ നേരിടും. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ എഫ്‌സി ഗോവയെ തോല്‍പിച്ചാണ് മുംബൈ ഫൈനലിലെത്തിയത്. 2-0നായിരുന്നു ജയം. ആദ്യ പാദത്തില്‍ 3-2ന് മുംബൈ ഗോവയെ തോല്‍പിച്ചിരുന്നു.

ഇന്ന് നടന്ന മത്സരത്തില്‍ 69-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസും, 83-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയുമാണ് മുംബൈയ്ക്കായി ഗോളുകള്‍ നേടിയത്. നേരത്തെ സെമിയില്‍ ഒഡീഷയെ തോല്‍പിച്ച് മോഹന്‍ ബഗാന്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

Advertisment