Advertisment

പകരക്കാരനായി ഇറങ്ങി ഗോളടിച്ച് സഹല്‍ അബ്ദുള്‍ സമദ്; ഐഎസ്എല്ലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് ഫൈനലില്‍

പകരക്കാരനായി മൈതാനത്ത് എത്തിയ മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളാണ് മോഹന്‍ ബഗാനെ ഫൈനലിലെത്തിച്ചത്. രണ്ടാം പകുതിയുടെ അവസാന നിമിഷത്തിലാണ് സഹല്‍ ഗോളടിച്ചത്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
isl mbsg vs ofc

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ് ഫൈനലില്‍. ഇന്ന് നടന്ന രണ്ടാം പാദ സെമിയില്‍ ഒഡീഷ എഫ്‌സിയെ 2-0ന് തകര്‍ത്താണ് മോഹന്‍ബഗാന്‍ ഫൈനലിലെത്തിയത്. ആദ്യ പാദ സെമിയില്‍ ഒഡീഷ 2-1ന് ജയിച്ചിരുന്നു. 

22-ാം മിനിറ്റില്‍ ജേസണ്‍ കമ്മിംഗ്‌സാണ് മോഹന്‍ബഗാന് ആദ്യം ലീഡ് സമ്മാനിച്ചത്. 72-ാം മിനിറ്റില്‍ പകരക്കാരനായി മൈതാനത്ത് എത്തിയ മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളാണ് മോഹന്‍ ബഗാനെ ഫൈനലിലെത്തിച്ചത്. രണ്ടാം പകുതിയുടെ അവസാന നിമിഷത്തിലാണ് സഹല്‍ ഗോളടിച്ചത്.

Advertisment