പഹൽഗാം ഭീകരാക്രമണം. പാകിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യക്കാരും തിരികെ മടങ്ങുന്നു. പിഎസ്എൽ മത്സരങ്ങൾ പ്രതിസന്ധിയിൽ

ക്രൂ അംഗങ്ങൾ നാട്ടിലേക്ക്‌ മടങ്ങുന്നതോടെ പിഎസ്‌എൽ സംപ്രഷണം പ്രതിസന്ധിയിലായിരിക്കുകയാണ്‌.

New Update
pcl

ഇസ്ലമാബാദ്‌: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അതിർത്തി കടന്നുള്ള സംഘർഷങ്ങൾ വർധിച്ചതിനാൽ പാകിസ്ഥാൻ സൂപ്പർ ലീഗുമായി(പിഎസ്എൽ) ബന്ധപ്പെട്ട് പാകിസ്ഥാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരൻമാരും മടങ്ങും. 

Advertisment

ക്രൂ അംഗങ്ങൾ നാട്ടിലേക്ക്‌ മടങ്ങുന്നതോടെ പിഎസ്‌എൽ സംപ്രഷണം പ്രതിസന്ധിയിലായിരിക്കുകയാണ്‌.


ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. 


ക്രൂ അംഗങ്ങൾ നാട്ടിലേക്ക്‌ മടങ്ങുന്നത് വരും ദിവസങ്ങളിൽ പിഎസ്എൽ സംപ്രേഷണം പ്രതിസന്ധിയിലാക്കും. പിഎസ്എല്ലിന്റെ പ്രൊഡക്ഷൻ, ബ്രോഡ്കാസ്റ്റ് ക്രൂവിൽ രണ്ട് ഡസനിലധികം ഇന്ത്യൻ പൗരന്മാരാണുള്ളത്‌. 

എഞ്ചിനീയർമാർ, പ്രൊഡക്ഷൻ മാനേജർമാർ, ക്യാമറാമാൻമാർ, പ്ലെയർ-ട്രാക്കിംഗ് വിദഗ്ധർ എന്നിങ്ങനെയുള്ള ടീം ആണ് പിഎസ്എല്‍ ബ്രോഡ്കാസ്റ്റിങ് നടത്തുന്നത്. ഇതില്‍ പ്ലേയര്‍ ട്രാക്കിങ് നടത്തുന്നത് മുഴുവന്‍ ഇന്ത്യക്കാരാണ്.

Advertisment