കേരള ബ്ലാസ്റ്റേഴ്‌സ് ഹോം മത്സരങ്ങൾ പ്രതിസന്ധിയിൽ. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ചോദിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് അധികൃതരും ജിസിഡിഎയും ആയി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നു

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഞായറാഴ്ചയാണ്. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍.

New Update
kerala blasters

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2026 (ഐഎസ്എല്‍) സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ വാടക കൂട്ടി ചോദിച്ച് ജിസിഡിഎ.അവസാനനിമിഷം ജിസിഡിഎ വാടക കൂട്ടിച്ചോദിച്ചിരിക്കുന്നത്. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുക ചോദിച്ചാണ് ഇമെയിൽ അയച്ചത്. 

Advertisment

ബ്ലാസ്റ്റേഴ്‌സ് അധികൃതരും ജിസിഡിഎയും ആയി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഞായറാഴ്ചയാണ്. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനോട് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.


ബ്ലാസ്റ്റേഴ്സിൻ്റെ കളികൾ കൊച്ചിയിൽ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. വാടക ഇനത്തിൽ ഉൾപ്പെടെ ഇളവ് നൽകാമെന്ന് ജിസിഡിഎ അറിയിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.


നേരത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കാഴിക്കോട് സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിനുള്ള പ്രായോഗിക പ്രയാസം പരിഗണിച്ച് കൊച്ചിയില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 

Advertisment