കൊച്ചി: അലക്‌സാൻഡ്രേ കോയെഫ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രഞ്ച് മിഡ്ഫീൽഡറായിരുന്നു കോയെഫ്.
മ്യൂച്ചൽ എഗ്രിമെന്‍റിലൂടെയാണ് താരവും ക്ലബ്ബും തമ്മിൽ വേർപിരിഞ്ഞതെന്ന് ബ്ലാസ്റ്റേഴ്‌സ് തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ താരം 13 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ഒരു ഗോളാണ് താരത്തിന്റെ പേരിലുള്ളത്.
സ്പാനിഷ് ലീഗിൽ ഗ്രനാഡ, മയ്യോർക്ക തുടങ്ങി നിരവധി പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ച താരമാണ് കോയെഫ്. ഫ്രഞ്ച് ലീഗിൽ ലെൻസിന്റെ താരമായിരുന്നു.