Advertisment

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും വിരാട് കോഹ്ലി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

കോഹ്ലിക്ക് പകരം രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുന്ന ചേത്വേശര്‍ പൂജാര ടീമില്‍ മടങ്ങിയെത്തിയേക്കും.

New Update
B

ഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും വിരാട് കോഹ്ലി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി താരം ബിസിസിഐയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍താരത്തിന്റെ ആവശ്യം ബിസിസിഐ അം?ഗീകരിച്ചതായും സൂചനകളുണ്ട്.

പരിചയ സമ്പന്നരായ താരങ്ങള്‍ ഇല്ലെങ്കില്‍ അടുത്ത മത്സരത്തില്‍ രജത് പട്ടിദാര്‍ ടീമില്‍ തുടര്‍ന്നേക്കും. സര്‍ഫ്രാസ് ഖാന് അരങ്ങേറ്റ ടെസ്റ്റിനും അവസരം ഒരുങ്ങാന്‍ സാധ്യതയുണ്ട്. മികച്ച പ്രകടനം നടത്തുന്ന ജസ്പ്രീത് ബുംറ ടീമില്‍ തുടര്‍ന്നേക്കും.

കോഹ്ലിക്ക് പകരം രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുന്ന ചേത്വേശര്‍ പൂജാര ടീമില്‍ മടങ്ങിയെത്തിയേക്കും. ഇന്നലെ പുറം വേദനയെ തുടര്‍ന്ന് ശ്രേയസ് അയ്യരും ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് പരിക്കേറ്റ കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമില്‍ മടങ്ങിയെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

virat kohli
Advertisment