Advertisment

കേരള ബ്ലാസ്‌റ്റേഴ്‌സിനുമേൽ ഈസ്റ്റ് ബംഗാളിന്റെ പ്രഹരം. മലയാളിത്താരത്തിന്റെ ​ഗോളിൽ ഈസ്റ്റ് ബം​ഗാളിനു ജയം

ഇരുപതാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനായി മലയാളി താരം പി വി വിഷ്ണു ആദ്യ ​ഗോൾ സ്വന്തമാക്കി.

New Update
p v vishnu east bangal

കൊൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.

Advertisment

സോൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇരുപതാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനായി മലയാളി താരം പി വി വിഷ്ണു ആദ്യ ​ഗോൾ സ്വന്തമാക്കി.


72ാം മിനിറ്റിൽ ഹിജാസ് മഹറാണും കൂടി ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾ വലകുലുക്കിയതോടെ ഈസ്റ്റ് ബം​ഗാൾ മത്സര വിജയം ഉറപ്പിച്ചു.


എന്നാൽ 84ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോൾ സ്വന്തമാക്കി സമനില ട്രാക്കിലേക്ക് വഴിതെളിച്ചെങ്കിലും. ബ്ലാസ്റ്റേഴ്സിന്റെ  സമനില സ്വപ്നം യാഥാർത്ഥ്യമായില്ല. 

18 മത്സരങ്ങളിൽ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ 11ാം സ്ഥാനത്താണ്.

Advertisment