ലാഹോർ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്‌ട്രേലിയക്കെതിരെ 273 റൺസ് സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ.
ലാഹോർ, ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെദിഖുള്ള അദൽ (85), അസ്മതുള്ള ഒമർസായ് (67) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
ഓസീസിന് വേണ്ടി ബെൻ ഡ്വാർഷുയിസ് മൂന്നും സ്‌പെൻസർ ജോൺസൺ, ആഡം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസ് 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിൽ നിൽക്കെ മത്സരത്തിൽ വില്ലനായി മഴയെത്തി.
മറുപടി ബാറ്റിംഗിൽ മാത്യൂ ഷോർട്ടിന്റെ (20) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. സഹ ഓപ്പണർ ട്രാവിസ് ഹെഡ് 59 റൺസുമായി ക്രീസിലുണ്ട്. സ്റ്റീവൻ സ്മിത്താണ് (19) മറുവശത്തും നിൽക്കുന്നുണ്ട്.