Advertisment

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി

റോസ് ബാര്‍ക്ലിയാണ് ലുട്ടണായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ 73 പോയിന്റുമായി സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
manchess.jpg

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലുട്ടണ്‍ ടൗണിനെതിരെ ഗോള്‍മഴ തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം.

റോസ് ബാര്‍ക്ലിയാണ് ലുട്ടണായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ 73 പോയിന്റുമായി സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഒരു കളി കുറവ് കളിച്ച ആഴ്സണലിനും ലിവര്‍പൂളിനും 71 പോയിന്റ് വീതമാണുള്ളത്.

മതേവു കൊവാസിച്, എര്‍ലിങ് ഹാളണ്ട്, ജെറമി ഡോക്കു, ജോസ്‌കോ ഗ്വാര്‍ഡിയോള്‍ എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ലുട്ടണ്‍ താരം ഹാഷിയോക്കയുടെ സെല്‍ഫ് ഗോളും ചേര്‍ന്നതോടെ പട്ടിക പൂര്‍ത്തിയായി.

sports english premier leauge
Advertisment