രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ താരം ഇക്കാര്യം അറിയിച്ചു

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ചിരുന്നു

New Update
rohit sharma333

മുംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഏകദിനത്തില്‍ തുടരുമെന്നും രോഹിത് പറഞ്ഞു.

Advertisment

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ചിരുന്നു. 'ഞാന്‍ ടെസ്റ്റി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. 

വെള്ള വസ്ത്രത്തില്‍ എന്റെ രാജ്യത്തെ പ്രതിനീധികരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ് വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ ഇനിയും രാജ്യത്തിനായി ഞാൻ കളിക്കാനിറങ്ങും'- രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.