പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ പുനരാരംഭിക്കുമെന്ന് ബിസിസിഐ. മത്സരങ്ങൾ ശനിയാഴ്ച ആരംഭിക്കും. ഫൈനൽ പോരാട്ടം ജൂൺ 3 ന്

സർക്കാർ, സുരക്ഷാ ഏജൻസികളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl trophy

മുംബൈ: പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 

Advertisment

ഫൈനൽ മത്സരം ജൂൺ 3ന് നടത്തും. സർക്കാർ, സുരക്ഷാ ഏജൻസികളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി.


പ്ലേ ഓഫിലെ ആദ്യ ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടർന്ന് ജൂൺ 3 നാണ് കലാശപ്പോരാട്ടം നടക്കുക.


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് ബിസിസിഐ ഐപിഎല്‍ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായത്.