Advertisment

ഇന്ത്യ-പാക് മത്സരം കാണാന്‍ ന്യുയോര്‍ക്കിലെത്തിയപ്പോള്‍ ഹൃദയാഘാതം; മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ കാലെ നിര്യാതനായി

ഞായറാഴ്ച മുംബൈ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി അജിങ്ക്യ നായിക്കിനും മറ്റൊരു ഭാരവാഹിക്കുമൊപ്പമാണ് കാലെ യുഎസില്‍ എത്തിയത്

New Update
Amol Kale

ന്യുയോര്‍ക്ക്: മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) അമോല്‍ കാലെ (47) ന്യുയോര്‍ക്കില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ടി20 ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം കാണാനാണ്‌ കാലെ ന്യുയോര്‍ക്കിലെത്തിയത്. മത്സരശേഷമാണ് ഹൃദയാഘാതമുണ്ടായത്.

Advertisment

ഞായറാഴ്ച മുംബൈ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി അജിങ്ക്യ നായിക്കിനും മറ്റൊരു ഭാരവാഹിക്കുമൊപ്പമാണ് കാലെ യുഎസില്‍ എത്തിയത്.

2022ലാണ് കാലെ എംസിഎ പ്രസിഡന്റായത്. തിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം സന്ദീപ് പാട്ടീലിനെയാണ് പരാജയപ്പെടുത്തിയത്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ അടുത്ത സഹായിയായാണ് അമോൽ കാലെ അറിയപ്പെട്ടിരുന്നത്. 

Advertisment