ഫോബ്സിന്റെ ഈ വർഷത്തെ ഏറ്റവും വരുമാനം നേടിയ കായികതാരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമത്

ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയാണ് സൗദി ക്ലബ് അൽ നസ്ർ താരം കൂടിയായ റൊണാൾഡോ കഴിഞ്ഞ മെയ് മുതൽ ഈ മെയ് വരെയുള്ള കാലയളവിൽ സമ്പാദിച്ചതെന്നാണ് റിപ്പോർട്ട്.

New Update
ronaldo23

ന്യൂജേഴ്‌സി: ഫോബ്സിന്റെ ഈ വർഷത്തെ ഏറ്റവും വരുമാനം നേടിയ കായികതാരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമത്.

Advertisment

ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയാണ് സൗദി ക്ലബ് അൽ നസ്ർ താരം കൂടിയായ റൊണാൾഡോ കഴിഞ്ഞ മെയ് മുതൽ ഈ മെയ് വരെയുള്ള കാലയളവിൽ സമ്പാദിച്ചതെന്നാണ് റിപ്പോർട്ട്.


എൻബിഎ താരം സ്റ്റീഫൻ കറിയെക്കാൾ ആണ് പട്ടികയിൽ രണ്ടാമത്. 


ഏകദേശം ആയിരത്തി മുന്നൂറ്റിമുപ്പത് കോടി രൂപയിലധികമാണ് സ്റ്റീഫൻ കറിയുടെ വരുമാനം.

എംഎൽഎസ്സിൽ ഇന്റർ മയാമിയുടെ താരമായ ലയണൽ മെസ്സി ആയിരത്തിഒരുനൂറ്റിയൻപത് കോടിയിലധികം വരുമാനത്തോടെ അഞ്ചാം സ്ഥാനത്താണ്.

ബോക്‌സിങ് താരം ടൈസൺ ഫ്യൂറി മൂന്നാമതും എൻഎഫ്എൽ താരം ഡാക് പ്രെസ്‌കോട്ട് നാലാമതും എത്തി.