ജയ്പൂര്‍: ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ താനുണ്ടാവില്ലെന്നും ബാറ്ററായി മാത്രമാവും കളിക്കാനിറങ്ങുകയെന്നും രാജസ്ഥാന്‍ ടീം മീറ്റിംഗില്‍ സഞ്ജു പ്രഖ്യാപിച്ചു.
കൈവിരലിലെ ശാസ്ത്രക്രിയക്കുശേഷം സഞ്ജുവിന് ബാറ്റ് ചെയ്യാൻ അനുമതി ലഭിച്ചെങ്കിലും വിക്കറ്റ് കീപ്പിംഗിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല.
സഞ്ജുവിനുപകരം റിയാൻ പരാഗയിരിക്കും ക്യാപ്റ്റൻ. ആസ്സാമിൽ നിന്നുള്ള റിയാൻ കഴിഞ്ഞ സീസണിൽ 16 മാച്ചുകളിൽ നിന്നായി 573 റൺസ് എടുത്തിരുന്നു.