മാഡ്രിഡ്: സ്പാനിഷ് ലീഗിനിടെ റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയറിനെതിരെ വംശീയ അധിഷേപം നടത്തിയ ആരാധകനെ ക്ലബ് ആരാധക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സെവിയ്യ. കഴിഞ്ഞ ദിവസം നടന്ന റയല്‍ മാഡ്രിഡ്-സെവിയ്യ മത്സരം 1-1ന് സമനില ആയിരുന്നു. മത്സരത്തിന് തൊട്ടുപിന്നാലെ സെവിയ്യയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായി.
വിനിഷ്യസിനെതിരായ പരാമര്‍ശത്തെ അപലപിക്കുന്നുവെന്ന് സെവിയ്യ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പരാമര്‍ശം നടത്തിയ ആരാധകനെ പുറത്താക്കുന്നതായും ക്ലബ് അധികൃതര്‍ പ്രതികരിച്ചു.
റയല്‍ ആരാധകരില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന വംശീയ പരാമര്‍ശത്തോട് സ്‌പെയിന്‍ ഫുട്‌ബോളിലെ മറ്റൊരു വേദനിപ്പിക്കുന്ന അവസ്ഥ എന്നാണ് വിനിഷ്യസ് ജൂനിയര്‍ പ്രതികരിച്ചത്. എന്നാല്‍ പരാമര്‍ശത്തില്‍ വേഗത്തില്‍ നടപടിയെടുത്ത സെവിയ്യന്‍ നടപടി വിനിഷ്യസ് ജൂനിയര്‍ സ്വാഗതം ചെയ്തു