Advertisment

മാലാഖ മടങ്ങുന്നു, ഈ ജഴ്‌സിക്ക് വേണ്ടി ഞാൻ എന്റെ ജീവൻ കൊടുത്തു, പകരം എനിക്ക് നഷ്ടപ്പെട്ടതെല്ലാം അത് തിരിച്ചു തന്നു, പടിയിറങ്ങാൻ സമയമായി: എയ്ഞ്ചൽ ഡി മരിയ

New Update
5ec1e4e8-4ab4-40a3-b21a-2fbad4fd807c

അർജന്റീനയുടെ ദേശീയ ഫുട്‍ബോൾ ടീമിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രഖ്യാപനവുമായി എയ്ഞ്ചൽ ഡി മരിയ രംഗത്ത്. ഒരു വര്ഷം മുൻപ് മരിയ എടുത്ത അതേ തീരുമാനം തന്നെയാണ് കാനഡയ്ക്ക് എതിരെയുള്ള മത്സരത്തിന് ശേഷവും ഡി മരിയ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കോപ്പ അമേരിക്ക ഫൈനലിൽ എന്ത് തന്നെ സംഭവിച്ചാലും തനിക്ക് പടിയിറങ്ങാൻ സമയമായി എന്നാണ് ഡി മരിയ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

‘ഞാൻ എപ്പോഴും ഈ ജഴ്‌സിക്ക് വേണ്ടി എൻ്റെ ജീവൻ നൽകി. എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്. മുൻ തലമുറ എന്നെ പഠിപ്പിച്ചത് ത്യാഗത്തെക്കുറിച്ചും തളരാതെ ജീവിക്കാനുമാണ്. എനിക്ക് നഷ്ടപ്പെട്ടതെല്ലാം ഈ ജേഴ്‌സി എനിക്ക് തന്നു.

എനിക്കറിയാം ഈ വിരമിക്കൽ വളരെ പ്രയാസപ്പെട്ടു ഒന്നാണെന്ന്. ആളുകൾ ഇത് പരിചിതമാണ്, പക്ഷേ ഇത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ദേശീയ ടീമുമായുള്ള അവസാന മത്സരത്തിന് ഞാൻ തയ്യാറല്ല, പക്ഷേ സമയമായി എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്’, കാനഡയുമായുള്ള സെമി ഫൈനൽ മത്സരത്തിന് ശേഷം ഡി മരിയ പറഞ്ഞു.

Advertisment