സെ​മി​യി​ൽ ശ്രീ​ല​ങ്ക​യെ ത​ക​ർ​ത്തു; റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ​ ക​പ്പി​ൽ ഇ​ന്ത്യ എ ​ഫൈ​ന​ലി​ൽ

New Update
1771589456

ബാ​ങ്കോ​ക്ക്: റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ എ. ​ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന സെ​മി​യി​ൽ ശ്രീ​ല​ങ്ക എ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ എ ​ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

Advertisment

ശ്രീ​ല​ങ്ക എ ​ഉ​യ​ർ​ത്തി​യ 119 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ എ 13.5 ​ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു.

ഓ​പ്പ​ണ​ർ വൃ​ന്ദാ ദി​നേ​ഷി​ന്‍റെ​യും ക്യാ​പ്റ്റ​ൻ രാ​ധാ യാ​ദ​വി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വൃ​ന്ദ 42 റ​ൺ​സാ​ണെ​ടു​ത്ത​ത്. 20 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൃ​ന്ദ​യു​ടെ ഇ​ന്നിം​ഗ്സ്. രാ​ധാ യാ​ദ​വ് 31 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യാ​ണ് രാ​ധ അ​ടി​ച്ച​ത്. അ​നു​ഷ്ക ശ​ർ​മ 27 റ​ൺ​സെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ശ​സി​നി ജിം​ഹാ​നി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. യ​ശാ​ന്തി നി​മാ​ന്തി​ക ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

Advertisment