കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​ത​​​​രുടെ വനിതാ ലോകകപ്പ്: ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യെ 9 വി​​​​ക്ക​​​​റ്റി​​​​ന് തകർത്ത് ഇന്ത്യ ഫൈനലിൽ, കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളി നേപ്പാൾ

New Update
blind team

കൊ​​​​ച്ചി: കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​ത​​​​ര്‍​ക്കാ​​​​യു​​​​ള്ള ആ​​​​ദ്യ വ​​​​നി​​​​താ ട്വ​​ന്‍റി20 ​​​​ലോ​​​കക​​പ്പ് ക്രി​​ക്ക​​റ്റി​​​​ല്‍ ഇ​​​​ന്ത്യ ഫൈ​​​​ന​​​​ലി​​​​ല്‍. സെ​​​​മി​​​​യി​​​​ല്‍ ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യെ 9 വി​​​​ക്ക​​​​റ്റി​​​​നു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​ണ് ​ഇ​​​​ന്ത്യ​​​​യു​​​​ടെ ഫൈ​​​​ന​​​​ല്‍ പ്ര​​​​വേ​​​​ശ​​​​നം.

Advertisment

ശ്രീ​​​ല​​​ങ്ക​​​യി​​​ലെ കൊ​​​​ളം​​​​ബോ പി ​​​​സാ​​​​റ ഓ​​​​വ​​​​ല്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ആ​​​​ദ്യം ബാ​​​​റ്റ് ചെ​​​​യ്ത ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ 20 ഓ​​​​വ​​​​റി​​​​ല്‍ ഒ​​​​ന്പ​​​​ത് വി​​​​ക്ക​​​​റ്റി​​​​ന് 109 റ​​​​ണ്‍​സെ​​​​ടു​​​​ത്തു.

മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ ഇ​​​​ന്ത്യ 11.5 ഓ​​​​വ​​​​റി​​​​​ല്‍ ഒ​​​​രു വി​​​​ക്ക​​​​റ്റ് ന​​​​ഷ്‌​​​ട​​​​ത്തി​​​​ല്‍ ല​​​​ക്ഷ്യം മ​​​​റി​​​​ക​​​​ട​​​​ന്നു. 45 റ​​​​ണ്‍​സും ര​​​​ണ്ട് റ​​​​ണ്ണൗ​​​​ട്ടിന് അവസരവുമൊരുക്കിയ ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​സ​​​​ന്തി ഹ​​​​ന്‍​സാ​​​​ദ​​​​യാ​​​​ണു ക​​​​ളി​​​​യി​​​​ലെ താ​​​​രം.

ര​​ണ്ടാം സെ​​മി​​യി​​ൽ പാ​​ക്കി​​സ്ഥാ​​നെ ഏ​​ഴ് വി​​ക്ക​​റ്റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ നേ​​പ്പാ​​ളാ​​ണ് ഇ​​ന്ന് ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി. കൊ​​ളം​​ബോ​​യി​​ലെ പി. ​​ശ​​ര​​വ​​ണ​​മു​​ട്ടു സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഫൈ​​ന​​ൽ മ​​ത്സ​​രം.

Advertisment