കാ​ഴ്ച പ​രി​മി​ത​രു​ടെ പ്ര​ഥ​മ വ​നി​താ ടി20 ​ലോ​ക​ക​പ്പ് കി​രീ​ടം ഇ​ന്ത്യ​ക്ക്. കലാശപ്പോരിൽ നേ​പ്പാ​ളി​നെ തകർത്തത് 7 വിക്കറ്റിന്

New Update
blind t20

കൊ​ളം​ബോ: കാ​ഴ്ച പ​രി​മി​ത​രു​ടെ പ്ര​ഥ​മ വ​നി​താ ടി20 ​ലോ​ക​ക​പ്പ് കി​രീ​ടം ഇ​ന്ത്യ​ക്ക്. കൊ​ളം​ബോ​യി​ല്‍ ന​ട​ന്ന കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ നേ​പ്പാ​ളി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്.

Advertisment

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ ‌ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ള്‍ 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 114 റ​ണ്‍​സെ​ടു​ത്തു. 115 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ 12 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി.

44 റ​ൺ​സ് നേ​ടി​യ ഫൂ​ല സ​രെ​നാ​ണ് ടോ​പ് സ്കോ​റ​ർ. ‌‌‌‌പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത സ​രെ​നെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക, അ​മേ​രി​ക്ക, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ലോ​ക​ക​പ്പി​ല്‍ അ​പ​രാ​ജി​ത​രാ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ കി​രീ​ടം നേ​ടി​യ​ത്.

Advertisment